---
title: "പഴയങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണം; രണ്ടുപേരെ കടിച്ചു"
english_title: "Stray dog attacks in Pazalaya; two people bitten"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309838/Stray dog attacks in Pazalaya; two people bitten"
published_at: "2025-08-20T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a59fcbf0d42_Screenshot_20250820_154309_Google.jpg"
keywords: []
---

# പഴയങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണം; രണ്ടുപേരെ കടിച്ചു

> **Lead Summary:** പഴയങ്ങാടി: പുതിയങ്ങാടി മൊട്ടാമ്പ്രത്ത്വെച്ച് തെരുവ് നായ വഴിയാത്രക്കാരായ രണ്ടുപേരെ കടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. മാടായി വാടിക്കൽ സ്വദേശി ഭാസ്കരൻ യും തമിഴ് നാട് സ്വദേശിനി ജാനകി യും ആണ് കടിയേറ്റത്.

## Article Content

പഴയങ്ങാടി: പുതിയങ്ങാടി മൊട്ടാമ്പ്രത്ത്വെച്ച് തെരുവ് നായ വഴിയാത്രക്കാരായ രണ്ടുപേരെ കടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. മാടായി വാടിക്കൽ സ്വദേശി ഭാസ്കരൻ യും തമിഴ് നാട് സ്വദേശിനി ജാനകി യും ആണ് കടിയേറ്റത്.

ഇന്ന് രാവിലെ 9:30 മണിയോടെയാണ് സംഭവം നടന്നത്. നാട്ടുകാർ ഓടിയെത്തി കടിയേറ്റവരെ എരിപുരം താലൂക്കാശുപത്രിയിൽ എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തത് ജനരോഷം ഉയർത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309838/Stray dog attacks in Pazalaya; two people bitten)